---
title: "കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു"
english_title: "Two people died in a landslide during construction"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315412/Two people died in a landslide during construction"
published_at: "2025-09-17T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68caa9142e4ec_1000333363.png"
keywords: []
---

# കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു

> **Lead Summary:** ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു.

## Article Content

ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു.

മണ്ണെടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു രണ്ട് പേർ മണ്ണിനടിയിൽ പെടുകയായിരുന്നു.

ആനച്ചാൽ, ബൈസൺവാലി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് തെരച്ചിൽ നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315412/Two people died in a landslide during construction)